ആഗോളതലത്തില്‍ ഒമിക്രോണ്‍ ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കുള്ള വിലക്ക് നീട്ടാന്‍ ഇന്ത്യ തീരുമാനിച്ചു. ജനുവരി 31 വരെ വിലക്ക് തുടരും ഷെഡ്യൂള്‍ ചെയ്ത സര്‍വ്വീസുകള്‍ക്കാണ് വിലക്ക്. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് പോലെ എയര്‍ ബബിള്‍ സംവിധാനത്തില്‍ വിമാന സര്‍വ്വീസുകള്‍ തുടരും.
ഡിസംബര്‍ 15 മുതല്‍ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത് എന്നാല്‍ ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ ഇത് പുനപരിശോധിക്കുകയും വിലക്ക് നീട്ടാന്‍ തീരുമാനിക്കുകയുമായിരുന്നു. പ്രധാനമന്ത്രിയുടെ കൂടി നിര്‍ദ്ദേശത്തിന്‍രെ അടിസ്ഥാനത്തിലാണ് നടപടി.