ഇന്ത്യയില്‍ നിന്നുമെത്തുന്നവര്‍ക്ക് അയര്‍ലണ്ട് നിഷ്‌ക്കര്‍ഷിച്ചിരുന്ന നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീന്‍ ഒഴിവാക്കി. വെള്ളിയാഴ്ചയാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നേരത്തെ അയര്‍ലണ്ടിലേയ്ക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് തന്നെ 14 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ ബുക്കിംഗും നടത്തണമായിരുന്നു.
ഹോട്ടല്‍ ക്വാറന്റീന്‍ വേണ്ട രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളെയാണ് ഒഴിവാക്കിയിരിക്കുന്നത്. ബംഗ്ലാദേശ്, കസാഖിസ്ഥാന്‍, മലേഷ്യ, മ്യാന്‍മാര്‍ , പാകിസ്ഥാന്‍ എന്നിവയാണ് മറ്റു രാജ്യങ്ങള്‍. ആഗസ്റ്റ് 27 വെള്ളിയാഴ്ച മുതലാണ് പുതിയ ഉത്തരവ് പ്രാബല്ല്യത്തില്‍ വന്നിരിക്കുന്നത്.