രാജ്യത്ത് കോവിഡ് കണക്കുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1378 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 96 കോവിഡ് രോഗികളാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 22 പേര്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളിലാണ് ചികിത്സയിലുള്ളത്. ആറ് ശതമാനം മുതല്‍ ഏഴ് ശതമാനം വരെയാണ് ഇപ്പോള്‍ ഒരോ ദിവസവും കോവിഡ് കണക്കുകള്‍ ഉയരുന്നത്. 16-24 പ്രായ പരിധിയിലുള്ളവരില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായാണ് പുറത്തു വരുന്ന വിവരം.
ഡൊണെഗലിലാണ് വ്യാപനത്തോത് ഏറ്റവും കൂടുതല്‍ ഉയര്‍ന്നത്. തെട്ടു പിന്നില്‍ ലൂഥാണ് ഡബ്ലിനാണ് മൂന്നാമത് ലിമെറിക് , ഗാല്‍വേ എന്നി പട്ടണങ്ങളാണ് വ്യാപനതോതില്‍ നാലും അഞ്ചും സ്ഥാനത്ത്. രണ്ടാഴ്ചത്തെ ശരാശരി കണക്കുകളിലും അഞ്ച് ദിവസത്തെ ശരാശരി കണക്കുകളിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. വരും ആഴ്ചകളിലും ചെറിയ തോതിലുള്ള വര്‍ദ്ധനവ് കോവിഡ് കേസുകളുടെ കാര്യത്തില്‍ ഉണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ദരുടെ നിഗമനം.