ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്മെന്റ് ഏജന്‍സിയായ ഐഡിഎ അയര്‍ലണ്ട് വലിയ തോതില്‍ തൊഴില്‍ വാഗ്ദാനങ്ങളുമായി രംഗത്ത്. ചില വന്‍കിട കമ്പനികളുമായി ചോര്‍ന്നാണ് തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 241 പേരെ നിയമിക്കാനാണ് പദ്ധതി.
അയര്‍ലണ്ടില്‍ നിക്ഷേപത്തിനും ബിസിനസ് ആരംഭിക്കുന്നതിനും സഹായം നല്കുന്ന കമ്പനിയാണ് ഐഡിഎ അയര്‍ലണ്ട്. യൂറോപ്പിലും അമേരിക്കയിലും പ്രവര്‍ത്തിക്കുന്ന എട്ട് കമ്പനികളിലാണ് അവസരങ്ങള്‍.
ഇവ ഐഡിഎ വഴി അയര്ലണ്ടിലേയ്ക്കെത്തുന്നതോടെയാണ് അവസരങ്ങള്‍ ഒരുങ്ങുന്നത്. 241 ഒഴിവുകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടെക്നോളജി, ബിസിനസ് സര്‍വ്വീസ് എന്നീ സെക്ടറുകളിലായി മാര്‍ക്കറ്റിംഗ്, സോഫ്റ്റ്വെയര് ഡവലപ്പ്മെന്റ്, എന്‍ജിനീയറിംഗ്, കസ്റ്റമര്‍ റിലേഷന്‍ എന്നീ മേഖലകളിലാണ് ഒഴിവുകള്‍. ഡബ്ലിന്‍, ഗാല്‍വേ, ലെറ്റര്‍ കെന്നി, ലിംറിക്ക് എന്നിവിടങ്ങളിലാണ് ഒഴിവുകള്‍.