തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നടപടി വേണമെന്ന് ആവശ്യം

മേയ് ദിനത്തോട് അനുബന്ധിച്ചു നടന്ന ചര്‍ച്ചകളിലും സമ്മേളനങ്ങളിലും തൊഴിലാളികള്‍ക്കായി നിരവധി ആവശ്യങ്ങളാണ് അയര്‍ലണ്ടിലെ തൊഴിലാളി സംഘടനകള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. യൂറോപ്പിലെ മറ്റുരാജ്യങ്ങളുടേതിന് സമാനമായി തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങല്‍ മെച്ചപ്പെടുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ദ ഐറിഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.

അയര്‍ലണ്ടിലേയും മറ്റുയൂറോപ്യന്‍ രാജ്യങ്ങളിലേയും തൊഴിലാളികളുടെ സാഹചര്യങ്ങളെ താരതമ്യപ്പെടുത്തുന്ന ഒരു റിപ്പോര്‍ട്ടും ICTU പുറത്ത് വിട്ടു. സര്‍ക്കാര്‍ സഹായത്തോടെ തൊഴിലാളികള്‍ക്ക് കിട്ടുന്ന സേവനങ്ങള്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കൂടുതല്‍ നടപടികല്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

അയര്‍ലണ്ടില്‍ തൊഴിലാളികള്‍ക്ക് ന്യായമായ വേതനം ലഭിക്കുന്നുണ്ടെങ്കിലും അടിസ്ഥാന ആവശ്യങ്ങള്‍ക്കായി മാത്രം ഈ തുക ചെലവാകുകയാണെന്നും ഇതാനാല്‍ ജീവിത നിലവാരത്തിലോ ജീവിത സാഹചര്യങ്ങളിലോ ഉയര്‍ച്ച ഉണ്ടാകുന്നില്ലെന്നും സര്‍ക്കാര്‍ കൂടുതല്‍ സൗജന്യ സര്‍വ്വീസുകള്‍ തൊഴിലാളികള്‍ക്കായി നല്‍കണമെന്നും തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു.

Share This News

Related posts

Leave a Comment