എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ തിരക്കൊഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് എച്ച്എസ്ഇ

രാജ്യത്തെ ആശുപത്രികളില്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലെ തിരക്ക് ഒഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന ആവശ്യവുമായി എച്ച്എസ്ഇ. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ തിരക്കേറുന്നത് മൂലം ആവശ്യക്കാര്‍ക്ക് ചികിത്സ ലഭിക്കാന്‍ ഏറെ കാലതാമസം ഉണ്ടാകുന്ന സാഹചര്യത്തിലാണ് എച്ച്എസ്ഇയുടെ ഇടപെടല്‍.

എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലെത്തുന്ന രോഗികള്‍ മറ്റെല്ലാവഴികളും തേടിയശേഷമായിരിക്കണം എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിക്കേണ്ടതെന്ന് എച്ച്എസ്ഇ നിര്‍ദ്ദേശിച്ചു. ഉദാഹരണത്തിന് തങ്ങളുടെ ശാരീരിക പ്രശ്‌നങ്ങള്‍ എന്താണോ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റിനെ ആദ്യം സമീപിക്കണമെന്നും ഇങ്ങനെ സാധ്യമല്ലാത്ത സാഹചര്യങ്ങളില്‍ മാത്രം എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിക്കണമെന്നും എച്ചഎസ്ഇ പറയുന്നു.

എത്തുന്ന ആളുകളെ ഏത് വിഭാഗത്തിലേയ്ക്ക് വിടണമെന്ന് തീരുമാനിക്കുന്ന കാര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരും ജാഗ്രത പാലിക്കണമെന്നും എച്ച്എസ്ഇ പറയുന്നു. ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുന്നവരെ വീടുകളിലേയ്ക്ക് മാറ്റണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.

അവധി ദിനങ്ങള്‍ക്ക് ശേഷമുള്ള ദിവസങ്ങളില്‍ ആശുപത്രികളിലും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലും തിരക്ക് ഏറെ വര്‍ദ്ധിക്കുകയും ജീവന് ഭീഷണിയുള്ള അവസ്ഥകളില്‍ കൂടി കടന്നുപോകുന്ന ആളുകള്‍ക്ക് പോലും ചികിത്സ വൈകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് എച്ച്എസ്ഇയുടെ ഇടപെടല്‍. റോഡുകളിലും മറ്റും തിരക്കേറുന്ന സാഹചര്യത്തിലും കൂടുതല്‍ ശ്രദ്ധവേണമെന്നും എച്ച്എസ്ഇ നിര്‍ദ്ദേശിക്കുന്നു.

Share This News

Related posts

Leave a Comment