നഴ്‌സിംഗ് ഹോമുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്

രാജ്യത്തെ നഴ്‌സിംഗ് ഹോമുകളില്‍ ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടിവ് നടത്തിയ പരിശോധനയുടെ വിശദാംശങ്ങള്‍ പുറത്ത്. കഴിഞ്ഞ മേയ് മാസത്തില്‍ നടന്ന പരിശോധനയുടെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മുന്നറിയിപ്പ് നല്‍കാതെയായിരുന്നു എച്ച്എസ്ഇ പരിശോധന നടത്തിയത്. ആരോഗ്യവകുപ്പ് നേരിട്ട് നടത്തുന്ന നഴ്‌സിംഗ് ഹോമുകളില്‍ ഉള്‍പ്പെടെ പരിശോധന നടത്തിയിരുന്നു.

വിവിധ തരത്തിലുള്ള ന്യൂനതകള്‍ കണ്ടെത്തിയെങ്കിലും ജീവനക്കാരുടെ കുറവാണ് പരിശോധനയില്‍ കണ്ടെത്തിയ പ്രധാന പ്രശ്‌നം. വിവിധ നഴ്‌സിംഗ് ഹോമുകളില്‍ അന്തേവാസികള്‍ക്ക് മതിയായ സൗകര്യമൊരുക്കാന്‍ തക്കവിധത്തില്‍ ജീവനക്കാര്‍ ഇല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഏറ്റവും അടിയന്തിരമായി ഇവിടെ ജീവനക്കാരെ നിയമിക്കണമെന്നും മറ്റു ന്യൂനതകള്‍ പരിഹരിച്ച് മുന്നോട്ട് പോകണമെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന നിര്‍ദ്ദേശം കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ക്ക് വഴിവച്ചേക്കും. നഴ്‌സിംഗ് , കെയര്‍ വര്‍ക്കര്‍ മേഖലകളില്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.

Share This News

Related posts

Leave a Comment