എച്ച് എസ് ഇയില്‍ നിന്നും തെറ്റായി സന്ദേശങ്ങള്‍ ലഭിച്ചതിന്റെ പേരില്‍ ബുദ്ധിമുട്ടേണ്ടി വന്നത് നിരവധി പേരാണ്. കഴിഞ്ഞ ദിവസമാണ് സംഭവം. കോ മെത്തിലെ ഫെയറി ഹൗസ് വാക്സിനേഷന് സെന്ററിലായിരുന്നു സംഭവം. അറുപത് വയസ്സിന് താഴെയുള്ള നിരവധി പേര്‍ക്കാണ് മൂന്നാം ഡോസ് വാക്സിന്റെ സ്ലോട്ട് അറിയിച്ച് മെസേജുകള്‍ ചെന്നത്.
ഇവരെല്ലാം ഫെയറി ഹൗസ് വാക്സിനേഷന് സെന്ററിന് മുന്നിലെത്തുകയും ഏറെ നേരം വാക്സിനായി ക്യൂ നില്‍ക്കുകയും ചെയ്തു. ക്യൂവില്‍ നിന്ന് തങ്ങളുടെ ഊഴമെത്തിയപ്പോഴാണ് അറിയുന്നത് മെസേജ് അബദ്ധത്തില്‍ വന്നതാണെന്നും തങ്ങള്‍ക്ക് മൂന്നാം ഡോസ് ലഭിക്കാനുള്ള യോഗ്യതയില്ലെന്നും .
ഇങ്ങനെ വന്ന നിരവധിയാളുകളാണ് തിരികെ പോകേണ്ടി വന്നത്. എല്ലാവരും 60 വയസ്സിന് താഴെയുള്ളവരായിരുന്നു. എന്തായാലും എച്ച്എസ്ഇ ഈ വിഷയത്തില്‍ ക്ഷമാപണം നടത്തിയിട്ടുണ്ട്.