രാജ്യത്തെ സ്കൂളുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവ്. പനി, ചുമ , ജലദോഷം , തൊണ്ടയ്ക്ക് അസ്വസ്ഥത എന്നീ രോഗലക്ഷങ്ങളുള്ള കുട്ടികളെ പ്രത്യേകം നിരീക്ഷിക്കണമെന്നും ഇവര്‍ക്ക് കര്‍ശനമായി വീട്ടിലിരിക്കാനുള്ള നിര്‍ദ്ദേശം നല്‍കമെന്നുമാണ് എച്ച്എസ്ഇയുടെ നിര്‍ദ്ദേശം.
വൈറസ് മൂലമുള്ള പകര്‍ച്ച വ്യാധികള്‍ പടരുന്നതും ഒപ്പം Group A Strep ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതുമാണ് എച്ച്എസ്ഇ സ്കൂളുകള്‍ക്ക് ഇത്തരമൊരു നിര്‍ദ്ദേശം നല്കാന് കാരണം. രോഗവ്യപനം വര്‍ദ്ധിക്കുണ്ടെങ്കിലും കോവിഡ് കാലത്തിനു മുമ്പത്തെപ്പോലെ ഗുരുതരമാകുന്നില്ലെന്നും എച്ച്എസ്ഇ വൃത്തങ്ങള്‍ പറയുന്നു.
ചെറിയ രോഗലക്ഷണങ്ങള്‍(പനി, ചുമ, ജലദോഷം , തൊണ്ടയ്ക്ക് അസ്വസ്ഥത) എന്നിവ കാണപ്പെടുന്ന കുട്ടികള്‍ വീട്ടില്‍ തന്നെ കഴിയുകയെന്നതാണ് രോഗവ്യാപനം തടയാനുള്ള പ്രധാന വഴിയെന്ന് എച്ച്എസ്ഇ പറയുന്നു. ചുമയ്ക്കുകയും തുമ്മുകയും ചെയ്യുമ്പോള്‍ കുട്ടികള്‍ മുഖം മറയ്ക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും എച്ച്എസ്ഇ പറയുന്നു.
കുട്ടികള്‍ കൃത്യമായി വാക്സിനുകള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.