ഐറിഷ് രോഗികളെക്കുറിച്ചുള്ള മെഡിക്കൽ, വ്യക്തിഗത വിവരങ്ങൾ ഓൺലൈനിൽ ഷെയർ ചെയ്യുന്നതായി റിപ്പോർട്ടുകൾ. എച്ച്എസ്ഇയിലെ സൈബർ ആക്രമണത്തെത്തുടർന്ന് ഓൺലൈനിൽ രോഗികളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി സ്ഥിരീകരിക്കുന്ന സ്ക്രീൻഷോട്ടുകളും ഫയലുകളും കണ്ടതായി ഫിനാൻഷ്യൽ ടൈംസ് അവകാശപ്പെടുന്നു. Internal Health files, Minutes of meetings, Equipment Purchase details and Correspondence with Patients എന്നിവ ഓൺലൈനിൽ ചോർന്ന രേഖകളിൽ ഉൾപ്പെടുന്നു. എഫ്‌ടി റിപ്പോർട്ട് സ്ഥിരീകരിക്കാൻ കമ്മ്യൂണിക്കേഷൻ മിനിസ്റ്റർ ഇമോൺ റയാന് കഴിഞ്ഞില്ല, എന്നാൽ ഇത് “ വിശ്വസനീയമാണ്” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മോഷ്ടിച്ച മെഡിക്കൽ, വ്യക്തിഗത രോഗികളുടെ വിവരങ്ങളും ആശുപത്രി കത്തിടപാടുകളും ഓൺലൈനിൽ പങ്കിടുന്നുവെങ്കിൽ അത് “വളരെ ഖേദകരമാണ്”, എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സൈബർ കുറ്റവാളികൾക്ക് ഇത്തരം തന്ത്രങ്ങൾ ഉപയോഗിക്കുന്നത് സാധാരണ പരിശീലനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, “പ്രധാന സംവിധാനങ്ങൾ പുനസ്ഥാപിക്കുന്നതിലും രോഗികളെ സുഖപ്പെടുത്തുന്നതിലും ഇത് സർക്കാരിനെ വ്യതിചലിപ്പിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യ സേവനത്തിലെ കമ്പ്യൂട്ടർ സംവിധാനങ്ങൾ പുനസ്ഥാപിക്കാൻ “നിരവധി ആഴ്ചകൾ” എടുക്കുമെന്ന് എച്ച്എസ്ഇ അറിയിച്ചു. വോളണ്ടറി ഹോസ്പിറ്റലുകളിലെ ചില ഐടി സംവിധാനം ഈ ആഴ്ച തന്നെ വീണ്ടെടുക്കാൻ കഴിയുമെന്നും HSE അറിയിച്ചു. എന്നാൽ കമ്പ്യൂട്ടർ നെറ്റ്‌വർക്കിന്റെ പൂർണ്ണമായ പുനർനിർമ്മാണത്തിന് നിരവധി മാസങ്ങളെടുക്കുമെന്നും എച്ച്എസ്ഇ കൂട്ടിച്ചേർത്തു. വലിയ തടസ്സങ്ങൾ തുടരുന്ന സാഹചര്യത്തിൽ, പല അടിയന്തിര വകുപ്പുകളും വളരെ തിരക്കിലാണെന്നും അടിയന്തിര പരിചരണം ആവശ്യമുള്ള രോഗികൾക്ക് കാര്യമായ കാലതാമസം പ്രതീക്ഷിക്കാമെന്നും എച്ച്എസ്ഇ പറഞ്ഞു. ജനനമരണങ്ങളുടെ രജിസ്ട്രേഷനേയും സൈബർ അറ്റാക്ക് ബാധിച്ചിരിക്കുന്നു, കാരണം വിശദാംശങ്ങൾ ഇമെയിൽ വഴി സമർപ്പിക്കാൻ കഴിയില്ല. ആശുപത്രികളോടും മറ്റ് സേവനങ്ങളോടും അടുത്ത രണ്ടാഴ്ചത്തേക്ക് അവശ്യ സേവനങ്ങൾ പ്രവർത്തിപ്പിക്കാൻ വേണ്ട നടപടികൾ എടുക്കാൻ HSE ആവശ്യപ്പെട്ടിട്ടുണ്ട്.