വീടുകളുടെ വിലയില്‍ നേരിയ കുറവെന്നു പഠനങ്ങള്‍

രാജ്യത്തെ ജനങ്ങള്‍ക്ക് ഏറെ തിരിച്ചടിയായ ഒരു പ്രതിഭാസമായിരുന്നു വീടുകളുടെ വിലയിലെ വര്‍ദ്ധനവ്. ഓരോ മാസവും അടിക്കടി ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഉയര്‍ച്ചയുടെ തോതില്‍ നേരിയ കുറവുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. വീടി അനേഷിക്കുന്നവര്‍ക്ക് അല്‍പ്പം ആശ്വാസം പകരുന്ന വാര്‍ത്തയാണിത്.

മെയ് മാസത്തില്‍ അവസാനിച്ച ഒരുവര്‍ഷത്തിലെ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി പ്രൈസ് ഇന്‍ഡക്‌സില്‍ വിടുകളുടെ വില വര്‍ദ്ധനവ് 14.4 ശതമാനമാണ്. കഴിഞ്ഞ മാസം അവസാനിച്ച കാലയളവിലെ ഇന്‍ക്‌സില്‍ ഇത് 14.5 ശതമാനമായിരുന്നു. ഇന്‍ഫ്‌ളേഷന്‍ 15 ശതമാനത്തിന് മുകളില്‍ നില്‍ക്കുമ്പോഴാണ് വിടുകളുടെ വില വര്‍ദ്ധനവില്‍ നേരിയ തോതില്‍ കുറയുന്നത്.

കോവിഡ് പ്രതിസന്ധിക്ക് ശേഷം കൂടുതല്‍ പ്രോജക്ടുകള്‍ വീണ്ടും ആരംഭിച്ചതും
നിര്‍മ്മാണ മേഖല കൂടുതല്‍ ഉഷാറായതും വിലവര്‍ദ്ധനവിന്റെ വേഗത കുറയ്ക്കാന്‍ കാരണമായതായാണ് റിപ്പോര്‍ട്ടുകള്‍. പണി പൂര്‍ത്തിയായി കൂടുതല്‍ വീടുകള്‍ വില്‍പ്പനയ്‌ക്കെത്തുന്നതോടെ വിലവര്‍ദ്ധനവിനെ പിടിച്ചുകെട്ടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

Share This News

Related posts

Leave a Comment