വെറുതോ ടിക് ടോക്ക് വീഡിയോകള്‍ നോക്കിയിരുന്ന് പല തവണയായിട്ടാണെങ്കിലും മണിക്കൂറുകള്‍ നഷ്ടപ്പെടുത്തുന്നര്‍ നിരവധിയാണ്. ഇങ്ങനെ ടിക് ടോക് സ്‌ക്രോള്‍ ചെയ്ത് കണ്ട് മടുത്തു കഴിയുമ്പോള്‍ ഇത്ര സമയം വെറുതെ പോയല്ലോ ഇങ്ങനെ കാണുന്നതിന് പ്രതിഫലം കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു എന്നു ചിന്തിക്കുന്നവരും ഉണ്ട്.
എന്നാല്‍ ഇതാ അത്തരക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ടിക് ടോക് ആപ്പിലെ വീഡിയോകള്‍ ഒരു മണിക്കൂര്‍ സ്‌ക്രോള്‍ ചെയ്ത് കാണുന്നതിന് 90 യൂറോ കിട്ടും. മാര്‍ക്കറ്റിംഗ് കമ്പനിയായ Ubiquitous ആണ് ടിക് ടോക് ആരാധകരെ തേടുന്നത്. പുതിയ ട്രെന്‍ഡുകള്‍ കണ്ടെത്തുന്നതിനായാണ് കമ്പനി ഇവരെ നിയമിക്കുന്നത്.
പത്ത് മണിക്കൂര്‍ നേരത്തേയ്ക്കാണ് കമ്പനിക്ക് ഇവരെ ആവശ്യം. 900 യൂറോ പ്രതിഫലമായി നല്‍കും. അപേക്ഷിക്കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പേര്‍ക്കാണ് അവസരം.
അപേക്ഷ നല്‍കുന്നതിനുള്ള യോഗ്യതകള്‍ താഴെ പറയുന്നു.
* Someone with a TikTok account that is familiar with the platform
* Someone with an eye for trends – you know how to spot what’s coming next and you know how to spot converging similarities
* Someone who is at least 18 years old
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനും താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://www.ubiquitousinfluence.com/tiktok-watching-job#apply