രാജ്യത്ത് ഔട്ട് ഡോര്‍ ഡൈനിംഗുകള്‍ അടക്കമുള്ള ഹോസ്പിറ്റാലിറ്റി സെക്ടറുകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം ജൂണ്‍ ഏഴ് മുതല്‍ മാത്രമെ തുറന്ന് പ്രവര്‍ത്തിക്കൂ. ഗവണ്‍മെന്റ് വൃത്തങ്ങള്‍ ആണ് ഇത് വ്യക്തമാക്കിയത്. ഒരു പക്ഷെ ജൂണിലെ ആദ്യ വീക്ക് എന്‍ഡ് മുതല്‍ തുറന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്.
കഴിഞ്ഞ ദിവസം ഡബ്ലിന്‍ സിറ്റി സെന്റര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂടിയിരുന്നു. പോലീസ് ബലം പ്രയോഗിച്ചായിരുന്നു ഇവരെ പിരിച്ചു വിട്ടത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നേരത്തെ തുറക്കേണ്ടതില്ല എന്ന തീരുമാനത്തിലേയ്ക്ക് സര്‍ക്കാര്‍ എത്തിയത്.
പബ്ബുകളും ഹോട്ടലുകളും ജൂണ്‍ ഏഴിനായിരിക്കും തുറക്കുക. ഇവ തുറന്ന് പ്രവര്‍ത്തിക്കുന്ന സമയങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിക്കണമെന്നും ഇല്ലാത്ത പക്ഷം നടപടിയുണ്ടെകുമെന്നുള്ള മുന്നറിയിപ്പും സര്‍ക്കാര്‍ നല്‍കുന്നുണ്ട്.