ആശുപത്രികളിലെ വെയ്റ്റിംഗ് ലിസ്റ്റില്‍ 86,000 പ്രായമേറിയവര്‍

ഹോസ്പിറ്റലുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ബുക്ക് ചെയ്ത് വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്ളത് 75 വയസ്സിന് മുകളിലുള്ള 86000 പേര്‍. ഇതില്‍ തന്നെ 28000 പേര്‍ ഒരു വര്‍ഷത്തിലധികമായി കാത്തിരിക്കുന്നവരാണ്. പാര്‍ലമെന്റില്‍ ഒരു ചോദ്യത്തിന് മറുപടിയായി ആരോഗ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 13295 പേര്‍ രണ്ടു വര്‍ഷത്തിലധികമായി കാത്തിരിക്കുന്നവരാണ്.

കാല്‍മുട്ട് മാറ്റിവെയ്ക്കല്‍ , ഹിപ്പ് റീപ്ലെയ്‌സ്‌മെന്റ് എന്നിവയുള്‍പ്പെടെ വിവിധ സര്‍ജറികള്‍ക്കാണ് ആളുകള്‍ കാത്തിരിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് ആശുപത്രികളിലെ നിയന്ത്രണങ്ങളും തിരക്കും ഒപ്പം ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവിന്റെ കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്യപ്പെട്ടതും ഇത്രയധികം ആളുകള്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ വരുന്നതിന് കാരണമായതായാണ് വിശദീകരണം.

75 വയസ്സിന് മുകളിലുള്ളവരുടെ മാത്രം കണക്കാണ് 86000. എല്ലാ പ്രായപരിധിയിലുമുള്ള ആളുകളുടെ കണക്കെടുത്താല്‍ 900,000 ത്തോളം ആളുകള്‍ വരുമെന്നാണ് കരുതുന്നത്.

Share This News

Related posts

Leave a Comment