വീടുകളുടെ പുനര്‍മൂല്ല്യനിര്‍ണ്ണയം പ്രാബല്ല്യത്തിലാകുമ്പോള്‍

രാജ്യത്ത് വീടുകളുടെ മൂല്ല്യ നിര്‍ണ്ണയം വീണ്ടും നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ നിലവിലുള്ളതില്‍ മൂന്നിലൊന്ന് ആളുകള്‍ വീടുകള്‍ക്ക് കൂടുതല്‍ ടാക്‌സ് അടയ്‌ക്കേണ്ടി വരുമെന്നാണ് കണക്ക്. നവംബര്‍ മാസത്തിലാണ് പുനര്‍മൂല്ല്യനിര്‍ണ്ണയം ആരംഭിക്കുന്നത്. നേരത്തെ വാങ്ങിയ വിടുകള്‍ക്ക് ഈ കാലയളവിലുണ്ടായ വിലവര്‍ദ്ധനവ് കൂടി പരിഗണിച്ചാവും മൂല്ല്യനിര്‍ണ്ണയം നടത്തുക.

ഉദാഹരണത്തിന് നേരത്തെ 200,000 യൂറോ മുതല്‍ 250,000 യൂറോ വരെ മൂല്ല്യമുണ്ടായിരുന്ന വീടുകള്‍ക്ക് 405 യൂറോയായിരുന്നു ഉടമ ടാക്‌സ് അടയ്‌ക്കേണ്ടി വന്നിരുന്നതെങ്കില്‍ വരാന്‍ പോകുന്ന മൂല്ല്യനിര്‍ണ്ണയത്തില്‍ വീടിന്റെ മൂല്ല്യം 350,000 മുതല്‍ 437,500 വരെ ഉയര്‍ന്നാലും നിലവില്‍ നല്‍കി കൊണ്ടിരിക്കുന്ന 405 യൂറോ തന്നെ അടച്ചാല്‍ മതിയാകും. എന്നാല്‍ ഈ സ്ലാബിന് മുകളിലായാല്‍ 495 യൂറോ അടയ്‌ക്കേണ്ടി വരും.

11 % ആളുകള്‍ക്ക് നിലവില്‍ അടച്ചു കൊണ്ടിരിക്കുന്നതിലും കുറഞ്ഞ ടാക്‌സായിരിക്കും അടയ്‌ക്കേണ്ടി വരിക. എന്നാല്‍ 53 ശതമാനം ആളുകള്‍ക്ക് ടാക്‌സില്‍ വിത്യാസം വരാന്‍ സാധ്യതയില്ല. 36 ശതമാനം ആളുകള്‍ക്കാണ് കൂടുതല്‍ ടാക്‌സ് അടയ്‌ക്കേണ്ടി വരിക എന്നാണ് കണക്കൂകൂട്ടല്‍. ഇതില്‍ തന്നെ മൂന്ന് ശതമാനം ആളുകള്‍ക്ക് വലിയ തോതിലുള്ള വര്‍ദ്ധനവിനാണ് സാധ്യത. ഏറ്റവും മൂല്ല്യമേറിയ വീടുകള്‍ക്ക് ഇപ്പോള്‍ നല്‍കി കൊണ്ടിരിക്കുന്ന 1,755 യൂറോ എന്ന നിലയില്‍ നിന്നും 2,830 യൂറോയിലേയ്ക്ക് ടാക്‌സ് ഉയരും.

Share This News

Related posts

Leave a Comment