രാജ്യത്ത് വീടുകളുടെ വിലയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുന്നതായി റിപ്പോര്‍ട്ട് . പ്രമുഖ റിയല്‍ എസ്റ്റേറ്റ് വെബ്‌സൈറ്റുകളായ ഡാഫ്റ്റ്, മൈഹോം എന്നിവ നടത്തിയ പഠന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഡബ്ലിന്‍ നഗരത്തിലെ വീടുകളുടെ വില ഉയരുന്നതിനേക്കാള്‍ വേഗത്തില്‍ തലസ്ഥാനത്തിന് പുറത്തുള്ള വീടുകളുടെ വില ഉയരുന്നതായാണ് ഇരു റിപ്പോര്‍ട്ടുകളും ഒരു പോലെ ചൂണ്ടിക്കാണിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെയും ഇപ്പോഴത്തേയും വീടുകളുടെ ലിസ്റ്റിംഗ് പ്രൈസ് താരതമ്യം ചെയ്താണ് പഠനം നടത്തിയത്. ഡബ്ലിനില്‍ വീടുകളുടെ വില 8.4% വര്‍ദ്ധിച്ചു എന്ന് ഒരു റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുമ്പോള്‍ 10.6 % വര്‍ദ്ധനവാണ് രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡബ്ലിന് പുറത്തുള്ള സ്ഥലങ്ങളില്‍ 13 ശതമാനത്തിന് മുകളിലാണ് ചോദ്യ വിലയില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.
ഈ വര്‍ഷത്തെ ആദ്യ ക്വാര്‍ട്ടറും രണ്ടാം ക്വാര്‍ട്ടറും തമ്മില്‍ താരതമ്യം ചെയ്യുമ്പോഴും ഡബ്ലിനില്‍ നാല് ശതമാനവും പുറത്ത് 7.4 ശതമാനവും വില ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്കുകള്‍. രാജ്യത്ത് വിടുകളുടെ ചോദ്യവിലയില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകുന്നു എന്നു തന്നെയാണ് രണ്ട് റിപ്പോര്‍ട്ടുകളും ഒരേ പോലെ ചൂണ്ടി കാണിക്കുന്നത്.