രാജ്യത്ത് പ്രായമേറിയ ആളുകളെ സംരക്ഷിക്കാന്‍ കെയര്‍ഗീവര്‍മാരെ കിട്ടാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ഹോം കെയര്‍ ആവശ്യമുള്ള അയ്യായിരത്തിലധികം ആളുകള്‍ക്ക് ഇപ്പോഴും കെയറര്‍മാരെ കിട്ടാനില്ലാത്ത അവസ്ഥയാണെന്ന് വയോജന വകുപ്പ് മന്ത്രി മേരി ബട്ട്‌ലറാണ് പറഞ്ഞത്.
ഗ്രാമീണ മേഖലയിലും പ്രത്യേകിച്ച് ആഴ്ചാവസാനങ്ങളിലും കെയര്‍ ഗീവര്‍മാരെ കിട്ടാത്തത് വയോജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായും മന്ത്രി പറഞ്ഞു. വയോജന സംരക്ഷണത്തിനായി ധാരാളം പണം അനുവദിച്ചിട്ടുണ്ടെങ്കിലും ജീവനക്കാരെ കിട്ടാനില്ലാത്തത് വലിയ പ്രശ്‌നമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഹോം കെയര്‍ മേഖലയിലെ ക്ഷാമത്തെക്കുറിച്ചുള്ള മന്ത്രിയുടെ പ്രസ്താവന ഈ മേഖലയില്‍ കൂടുതല്‍ ആളുകള്‍ക്ക് നോണ്‍ ഇയു രാജ്യങ്ങളില്‍ നിന്നടക്കം വര്‍ക്ക് പെര്‍മിറ്റ് നല്‍കാനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവില്‍ തൊഴിലുള്ളവര്‍ക്കും ഏജന്‍സികളുമായി ബന്ധപ്പെട്ടാല്‍ ഒരു പക്ഷെ ഇത് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കിയേക്കാം.