രാജ്യത്ത് ഇന്‍ഡോര്‍ ഡൈനിംഗുകള്‍ തുറക്കാനുള്ള തീരുമാനം വന്നിരിക്കുകയാണ്. ആഘോഷങ്ങള്‍ ആരംഭിക്കുമ്പോള്‍ കുട്ടികള്‍ക്ക് കൂടുതല്‍ കരുതല്‍ നല്‍കണമെന്നാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇന്‍ഡോര്‍ ഡൈനിംഗുകളില്‍ നിന്നും കുട്ടികളെ പരമാവധി അകറ്റി നിര്‍ത്തണമെന്നും കുട്ടികളുമായി പുറത്തു പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഔട്ട് ഡോര്‍ ആക്ടിവിറ്റികളില്‍ മാത്രം അവരെ പങ്കാളിക്കളാക്കുന്നതാണ് കൂടുതല്‍ സുരക്ഷിതമെന്നും അദ്ദേഹം പറഞ്ഞു.
നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീമിന്റെ മീറ്റിംഗില്‍ സംസാരിക്കുമ്പോഴാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഇത്തരമൊരു മുന്നറിയിപ്പ് മുന്നോട്ട് വച്ചത്. രാജ്യത്ത് ഡെല്‍റ്റാ വകഭേദം വ്യാപിക്കാനിടയുണ്ടെന്നും ഇത് ആരംഭിച്ചു കഴിഞ്ഞെന്നും ഇതിനാലാണ് കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ കരുതല്‍ വേണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് റസ്റ്റോറന്റുകള്‍, പബ്ബുകള്‍, ഹോട്ടലുകള്‍ എന്നിവ തുറക്കാനും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിവര്‍ക്ക് പ്രവേശനം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചത്.