രാജ്യത്തെ ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവിന്റെ 2022 ലെ ഫണ്ടിംഗ് പ്ലാന്‍ പ്രഖ്യാപിച്ചു. ഇതില്‍ രാജ്യത്തെ ചികിത്സാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ 20.7 ബില്ല്യണ്‍ യൂറോയാണ് മാറ്റിവച്ചിരിക്കുന്നത്. കൂടുതല്‍ ഹോസ്പിറ്റലുകള്‍ സ്ഥാപിക്കുകയും നിലവിലെ ഹോസ്പിറ്റല്‍ സംവിധാനങ്ങളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയുമാണ് ഈ തുകയുടെ വിനിയോഗത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
നിലവില്‍ വിവിധ ശസ്ത്രക്രിയകള്‍ക്കും മറ്റുമായി ഹോസ്പിറ്റലുകളില്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരുടെ എണ്ണം നിരവധിയാണ്. ഇങ്ങനെയുള്ള കാത്തിരിപ്പുകള്‍ ഒഴിവാക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. ആരോഗ്യ സംവിധാനങ്ങളുടെ വികസനത്തിനൊപ്പം കൂടുതല്‍ ജീവനക്കാരെയും ആവശ്യമായി വരും.
ഇതോടെ നഴ്‌സിംഗ് മേഖലയിലടക്കം കൂടുതല്‍ പേര്‍ക്ക് തൊഴിലവസരങ്ങളും ലഭിക്കുമെന്നാണ് കരുതുന്നത്. ഈ നിയമനങ്ങള്‍ വളരെ വേഗത്തില്‍ നടക്കാനും സാധ്യതയുണ്ട്. ഇതിനാല്‍ തന്നെ ഡിസിഷന്‍ ലെറ്ററിനും മറ്റുമായി ദീര്‍ഘകാലമായി കാത്തിരിക്കുന്നവര്‍ക്ക് ഇതും വേഗത്തില്‍ നല്‍കിയേക്കും.