യുക്രൈന്‍കാര്‍ക്ക് വീടുകളില്‍ അഭയം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം

യുക്രൈന് അന്താരാഷ്ട്ര തലത്തില്‍ പൂര്‍ണ്ണ പിന്തുണയുമായി അയര്‍ലണ്ട് മുന്‍ നിരയില്‍ തന്നെയാണ്. യുക്രൈനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിലും അവര്‍ക്ക് മതിയായ പരിഗണന നല്‍കുന്നതിലും അയര്‍ലണ്ട് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ അതിനകം തന്നെ അന്താരാഷ്ട്ര പ്രശംസ പിടിച്ചു പറ്റിക്കഴിഞ്ഞു.

എന്നാല്‍ ഇപ്പോള്‍ രാജ്യത്തെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് സ്വന്തം വീടുകളില്‍ അഭയം നല്‍കുന്നവര്‍ക്ക് പ്രത്യേക ധനസഹായം നല്‍കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. അഭയാര്‍ത്ഥികളായി എത്തുന്നവരുടെ എണ്ണം കൂടുകയും ഇവര്‍ക്കായി വേഗത്തില്‍ സംവിധാനങ്ങളൊരുക്കാന്‍ സാധിക്കാതെയും വരുന്നതോടെയാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നീക്കത്തിന് മുതിരുന്നത്.

 

Share This News

Related posts

Leave a Comment