അയര്‍ലണ്ടില്‍ സര്‍ക്കാര്‍ അവതരിപ്പിക്കാനിരിക്കുന്ന ബഡ്ജറ്റിലേയ്ക്കാണ് രാജ്യം ഉറ്റു നോക്കുന്നത്. കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികളും സാമ്പത്തിക പ്രതിസന്ധിയും തൊഴില്‍ മേഖലയിലെ പ്രതിസന്ധിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നിരവധി ക്ഷേമപദ്ധതികള്‍ ഉണ്ടാകുമന്നൊണ് കണക്ക് കൂട്ടല്‍. രാജ്യത്തെ മിനിമം വേതനം വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് പുറത്തു വരുന്ന സൂചനകളില്‍ നിന്നും ലഭ്യമാകുന്നത്.
ദൈനം ദിന ചെലവുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു ആലോചന നടത്തുന്നത്. 10.20 യൂറോയാണ് നിലവിലെ മിനിമം വേതനം. ഇതില്‍ നിന്നും എത്രയായി ഉയര്‍ത്തും എന്ന കാര്യം വ്യക്തമല്ലെങ്കിലും കുറഞ്ഞ വേതനം വര്‍ദ്ധിപ്പിക്കാന്‍ ആലോചനയുണ്ടെന്ന സൂചന പ്രധാനമന്ത്രി തന്നെയാണ് നല്‍കിയത്, പെന്ഷന്, സാമൂഹ്യാ സുരക്ഷാ പദ്ധതികള്‍, ഇന്ധന വിഹിതം എന്നിവയും വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.