രാജ്യത്തെ ആദായനികുതി സംവിധാനത്തില്‍ അഴിച്ചുപണിക്ക് സാധ്യത. നിലവിലെ ലോ ക്ലാസ് , ഹൈ ക്ലാസ് സ്ലാബുകള്‍ക്കിടയില്‍ മീഡിയം ക്ലാസ് കൂടി ഏര്‍പ്പെടുത്തുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. വിവിധ സംഘടനകളുടേയും പാര്‍ട്ടികളുടേയും സാമ്പത്തീക വിദഗ്ദരുടേയും ദീര്‍ഘനാളായുള്ള ആവശ്യമാണിത്.
നിലവില്‍ ഒരു വര്‍ഷം 36,800 യൂറോ വരുമാനമുള്ളവര്‍ 20 ശതമാനമാണ് ആദായ നികുതിയായി അടയ്‌ക്കേണ്ടത്. എന്നാല്‍ വരുമാനം ഇതിന് മുകളിലായാല്‍ 20 ശതമാനത്തിന് പകരം 40 ശതമാനം നികുതി അടയ്‌ക്കേണ്ടി വരും. ഇതിനിടയില്‍ 30 ശതമാനത്തിന്റെ ഒരു സ്ലാബുകൂടി ഏര്‍പ്പെടുത്താനാണ് സാധ്യത.
ഇത് സംബന്ധിച്ച് പ്രധാനമന്ത്രി തന്നെ സൂചന നല്‍കി കഴിഞ്ഞു. ഇങ്ങനെ വന്നാല്‍ വരുമാന കാര്യത്തില്‍ ലോ ക്ലാസിനും ഹൈ ക്ലാസിനും ഇടയില്‍ വരുമാനമുള്ള നിരവധിയാളുകള്‍ക്ക് ഇത് ഗുണം ചെയ്യും.