ഒഴിഞ്ഞു കിടക്കുന്ന ഓഫീസുകള്‍ വീടുകളാക്കി മാറ്റാന്‍ സര്‍ക്കാര്‍ പദ്ധതി

രാജ്യത്ത് ഭവനക്ഷാമവും ഒപ്പം ഭവനങ്ങളുടെ വിലയും വാടകയും വര്‍ദ്ധിച്ചു വരികയാണ്. വിവിധ രീതിയിലുള്ള ഇടപെടലുകള്‍ വിപണിയില്‍ നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഭവനക്ഷാമവും ഉയര്‍ന്ന വിലയും തുടരുകയാണ്. കൂടുതല്‍ വീടുകള്‍ വിപണിയില്‍ ലഭ്യമാക്കാന്‍ പുതിയൊരു പദ്ധതി ആവിഷ്‌കരിക്കുകയാണ് സര്‍ക്കാര്‍.

രാജ്യത്ത് വിവിധയിടങ്ങളില്‍ നിരവധി ഓഫീസുകള്‍ ഒഴിഞ്ഞു കിടപ്പുണ്ട്. ഈ ഓഫീസുകള്‍ വീടുകളാക്കി മാറ്റാമെന്നാണ് സര്‍ക്കാര്‍ ആലോചന. ഭവനകാര്യ വകുപ്പു മന്ത്രി Darragh O’Brien ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സംരഭകകാര്യ മന്ത്രി Simon Coveney യുമായി ഇക്കാര്യം സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.

ഉപയോഗിക്കുന്നില്ലാത്ത ഓഫീസുകള്‍ നിയമങ്ങളുടെ നൂലാമാലകളില്ലാതെ വീടുകളാക്കി മാറ്റാന്‍ സാധിക്കുന്ന വിധത്തില്‍ നിയമനിര്‍മ്മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Share This News

Related posts

Leave a Comment