അയര്‍ലണ്ടില്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ വാര്‍ഷികഫീസില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. വിദ്യാഭ്യാസമന്ത്രി സിമോണ്‍ ഹാരീസാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ 3000 യൂറോയാണ് ഒരു വിദ്യാര്‍ത്ഥിയില്‍ നിന്നും ഈടാക്കുന്നത്.
ഇത് കുടുംബങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നു എന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
രണ്ട് കോളേജ് വിദ്യാര്‍ത്ഥികളുള്ള ഒരു വീട്ടില്‍ നാല് വര്‍ഷം കൊണ്ട് 24,000 യൂറോ ഫീസായി അടയ്‌ക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മന്ത്രി എടുത്തു പറഞ്ഞു. കോവിഡ് പ്രതിസന്ധിക്ക് ശേഷം സാമ്പത്തികമേഖലയില്‍ ഇതുവരെ പഴയ പ്രതാപത്തിലേയ്ക്ക് തിരിച്ചെത്തിയിട്ടില്ല.
മാത്രമല്ല ജീവിത ചെലവുകളഉം വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ കോളേജ് ഫീസില്‍ ഇളവ് ലഭിക്കുന്നത് രക്ഷിതാക്കള്‍ക്ക് വലിയ കൈത്താങ്ങായിരിക്കും.