സമസ്ത മേഖലകളിലും കടന്നു കയറിയിരിക്കുന്ന വിലക്കയറ്റം രാജ്യത്തെ ചെറുകിട സംരഭകരേയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഇവര്‍ക്ക് കൈത്താങ്ങായായി സര്ക്കാരിന്രെ ഭാഗത്ത് നിന്നും ധനസഹായം പ്രഖ്യാപിച്ചേക്കും. ചെറുകിട- ഇടത്തരം സംരഭങ്ങള്‍ക്കാണ് ഇത് ലഭിക്കുക.
എത്ര തുകയാണ് നല്‍കുക എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഇത് സംരഭങ്ങളുടെ വലിപ്പവും നിലവിലെ സാഹചര്യവും അനുസരിച്ചായിരിക്കും തീരുമാനിക്കുക. നിലവില്‍ ബഡ്ജറ്റിന്റെ അന്തിമ രൂപം തയ്യാറാക്കാനുള്ള ചര്‍ച്ചകളിലാണ് രാഷ്ട്രീയ പാര്‍ട്ടികളും മന്ത്രിമാരും.
ജീവിത ചെലവുകള്‍ക്ക് ആശ്വാസം പകരുന്ന ബഡ്ജറ്റായിരിക്കുമെന്നും ബഡ്ജറ്റിന് ശേഷം ജീവിത നിലവാരം ഉയരുമെന്നും കഴിഞ്ഞ ദിവസം ഉപപ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. ഏവരും പ്രതീക്ഷയോടെയാണ് ബഡ്ജറ്റിലേയ്ക്ക് ഉറ്റുനോക്കുന്നത്.