രാജ്യത്ത് പാസ്പോര്‍ട്ട് അപേക്ഷകളിലെ കാലതാമസം വലിയ വിമര്‍ശനത്തിനാണ് ഇട നല്‍കുന്നത് . ഈ സാഹചര്യത്തില്‍ പാസ്പോര്‍ട്ട് അപേക്ഷകള്‍ പരമാവധി വേഗത്തിലാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പ്. വിദേശ കാര്യമന്ത്രി സൈമണ്‍ കവേനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
50 മുതല്‍ 60 ശതമാനം വരെ വര്‍ദ്ധനവാണ് ഈ വര്‍ഷം പാസ്പോര്‍ട്ട് അപേക്ഷകളില്‍ ഉണ്ടായിരിക്കുന്നതെന്നും കൂടുതല്‍ ആളുകളെ ജോലിക്ക് നിയമിച്ചാണ് സര്‍ക്കാര്‍ ഈ പ്രതിസന്ധി നേരിടുന്നതെന്നും ആളുകള്‍ക്ക് ഏറ്റവും കുറഞ്ഞ സമയത്ത് സേവനമെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്ചയും അതിന് മുമ്പത്തെ ആഴ്ചയും 7000 പാസ്പോര്ട്ടുകള് വീതം ഇഷ്യു ചെയ്തെന്നും ലക്ഷക്കണക്കിന് പാസ്പോര്ട്ടുകള് ഈ വര്‍ഷം ഇതുവരെ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ എണ്ണം ഇരട്ടിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.