ക്രിസ്മസിന്റെ ഉത്സവലഹരിയ്ക്ക് കൂടുതല്‍ ഉണര്‍വേകാന്‍ ബോണസ് പ്രഖ്യാപിച്ച് അയര്‍ലണ്ട് സര്‍ക്കാര്‍. ഏതാണ്ട്് 1.4 മില്ല്യണ്‍ ആളുകള്‍ക്കാണ് ബോണസ് ലഭിക്കുക. ഇവര്‍ക്ക് അടുത്തയാഴ്ച തന്നെ ഈ ആനുകുല്ല്യം കൈകളിലെത്തുമെന്ന് സാമൂഹ്യാ സുരക്ഷാ വകുപ്പ് അറിയിച്ചു.
പെന്‍ഷന്‍ ലഭിക്കുന്നവര്‍, കെയറേര്‍സ്, ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്നവര്‍, തനിച്ച് താമസിക്കുന്ന മാതാപിതാക്കള്‍, എന്നിവര്‍ക്കും ഇവരെ കൂടാതെ നിലവില്‍ സാമൂഹ്യ സുരക്ഷാ വകുപ്പിന്റെ ഏതെങ്കിലും ആനുകൂല്ല്യത്തിന് അര്‍ഹതയുള്ളവര്‍ക്കുമാണ് ക്രിസ്മസ് ബോണസ് ലഭിക്കുക.
ഒരു വര്‍ഷമായി പാനാഡമിക് അണ്‍ എംപ്ലോയ്‌മെന്റ് ബോണസ് ലഭിക്കുന്നവര്‍ക്കും ഒരു വര്‍ഷമായി ജോബ് സീക്കേഴ്‌സ് പേയ്‌മെന്റ് ലഭിക്കുന്നവര്‍ക്കും ക്രിസ്മസ് ബോണസിന് അര്‍ഹതയുണ്ടായിരിക്കും. അടുത്ത തിങ്കളാഴ്ച മുതല്‍ ബാങ്ക് അക്കൗണ്ട് വഴിയും പോസ്റ്റ് ഓഫീസ് അക്കൗണ്ടുകള്‍ വഴിയും പണം വിതരണം ചെയ്യും. 313 മില്ല്യണ്‍ യൂറോയാണ് ഇതിനായി സര്‍ക്കാര്‍ നീക്കി വച്ചിരിക്കുന്നത്.