GNIB TODAYY: സൂക്ഷിച്ചാൽ ദുഖിക്കേണ്ട

GNIB TODAYY എന്ന പേരിൽ പുതിയ ഫേസ്ബുക് പേജ്, വെബ്സൈറ്റ് എന്നിവ ആരംഭിച്ചിട്ടുണ്ട്. 20 യൂറോയാണ് ഒരു GNIB അപ്പോയ്ന്റ്മെന്റ് എടുത്തുകൊടുക്കാൻ അവർ ആവശ്യപ്പെടുന്നത്. ഇത് ഒരു ഒഫീഷ്യൽ വെബ്സൈറ്റ് അല്ല. ബ്രസീൽ ആസ്ഥാനമാക്കിയുള്ളവരാണ് ഇതിന്റെ പിന്നിൽ. ഇതുപോലുള്ള പ്രൈവറ്റ് വെബ്സൈറ്റുകൾ മുഖാന്തിരം അപ്പോയ്ന്റ്മെന്റ് എടുക്കാതിരിക്കുന്നതാണ് നല്ലത്. കാരണം നമ്മുടെ പേർസണൽ ഡീറ്റെയിൽസ് അപരിചിതരുടെ കൈയിൽ എത്തും.

ഇവർ തട്ടിപ്പുകാരായിരിക്കില്ല. എങ്കിലും നമ്മുടെ പേർസണൽ ഡീറ്റെയിൽസ് അവരുടെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്‌ത് വേണ്ടാത്ത “പണി” ഭാവിയിൽ കിട്ടാതെ സൂക്ഷിക്കുക. ദിവസേന ഉച്ചകഴിഞ്ഞു 2.30 ന് അവൈലബിൾ സ്ലോട്ടുകൾ തുറന്ന് കിട്ടുന്നതാണ്. ആ സമയത്ത് ശ്രമിച്ചാൽ അല്പം ടൈപ്പിംഗ് സ്പീഡ് ഉള്ളവർക്ക് അപ്പോയ്ന്റ്മെന്റ് കിട്ടാതിരിക്കില്ല.

Share This News

Related posts

Leave a Comment