കോവിഡ് കാലത്തിന്റെ ഇടവേളയ്ക്കു ശേഷം ഗോൾവേയിൽ ആഘോഷങ്ങളുടെ പൂര പറമ്പുസൃഷ്ടിയ്ക്കാൻ ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി (GICC)യുടെ നേതൃത്വത്തിൽ ഓണാഘോഷം സെ പ്റ്റംബർ മൂന്ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിയ്ക്കുന്നു.ഗോൾവേയിലെ Salthill ഉള്ള Leisureland ഓഡിറ്റോറിയത്തിലാണ് ഓണാഘോഷം സജ്ജമാക്കുന്നത്.
വാശിയേറിയ വടം വലി മത്സരത്തിന് ശേഷം, റോയൽ കാറ്ററേഴ്സ് ഡബ്ലിന് ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയും, തുടർന്ന് ഗോൾവേയിലെ കലാകാരന്മാരുടെ വിവിധ കലാപ്രകടനങ്ങളും,”സോൾ ബീറ്റ്‌സ്” ഡബ്ലിൻ ഒരുക്കുന്ന ഗംഭീര ഗാനമേളയും ഉണ്ടായിരിക്കും. ഒരിടവേളയ്ക്കു ശേഷം എത്തുന്ന ആദ്യത്തെ ഓണാഘോഷത്തെ വരവേൽക്കാൻ ഗോൾവെജിയൻസ് കലാപരിപാടികൾ പ്രാക്ടീസ് ചെയ്തും മറ്റു തയ്യാറെടുപ്പുകൾ നടത്തിയും അത്യന്തം ഉത്സാഹത്തോടെയും ആവേശത്തോടെയും കാത്തിരിക്കുന്നു.
കഴിഞ്ഞ 3 വർഷത്തിനുള്ളിൽ അയർലണ്ടിൽ എത്തിയിരിക്കുന്ന മലയാളികളുടെ ആദ്യത്തെ ഐറിഷ് ഓണവും ആയിരിക്കും എന്ന പ്രത്യേകത ഉള്ളതിനാൽ ഇക്കുറി ഏവരുടെയും സജീവ സാന്നിധ്യം ആണ് പ്രതീക്ഷിക്കുന്നത്. തദവസരത്തിൽ GICC കഴിഞ്ഞ വർഷം നടത്തിയ ഇൻസ്പിരേഷൻ – 2021 കളറിങ് ആൻഡ് ഡ്രോയിങ്ങ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും നൽകപെടുന്നതാണ്. എല്ലാ വിജയികളെയും ഈ ഓണാഘോഷത്തിലേയ്ക്ക് ക്ഷണിക്കുന്നതായും GICC അറിയിച്ചു.
GICC ഓണം- 2022ന് ഏഷ്യാലാൻഡ് ഗോൾവേ , ഗ്രീൻ ചില്ലി ഏഷ്യൻ ഫുഡ് ഗോൾവേ എന്നി സ്ഥാപനങ്ങൾ സ്‌പോൺസർഷിപ്പ് നൽകുന്നു.
ഓണാഘോഷത്തിന്റെ ടിക്കറ്റുകൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കൂടി ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് : 0876450033 / 0877765728 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ടിക്കറ്റ് ബുക്കിംഗ് ലിങ്ക് :https://pretix.eu/gicc/onam222/
Attachments area
Share This News