ഗോള്‍വേ: അയര്‍ലണ്ടിലെ വിവിധ കൗണ്ടികളിൽ നിന്നും 12 പ്രമുഖ ഫുട്ബോള്‍ ടീമുകള്‍ വാശിയോടെ ഏറ്റുമുട്ടിയ ഗോൾവേ Castlegar GAA Club Indoor Football പിച്ചിൽ വെച്ചു നടത്തപ്പെട്ട 7A SIDE-ഫുട്ബോള്‍ മാമാങ്കത്തിള്‍ സ്ട്രൈക്കേഴ്സ് FC ഡബ്ലിൻ എതിരില്ലാത്ത ഒരു ഗോളിന് ലീമെറിക് റോവേഴ്സ് എഫ് സി യെ മറികടന്നു രണ്ടാമത് 2021 GICC കപ്പും 300 യൂറോ കാഷ് അവാർഡും കരസ്ഥമാക്കി. റണ്ണേഴ്സ് അപ്പ് ടീമിനു 200 യൂറോ ക്യാഷ് അവാർഡും ട്രോഫിയും ലഭിക്കുകയുണ്ടായി.കൊറോണായുടെ സാഹചര്യത്തിൽ കഴിഞ്ഞ വര്‍ഷം നടത്തുവാൻ സാധിക്കാതിരുന്ന രണ്ടാമത് GICC CUP ആണ് ഈ വര്‍ഷം നടത്തപ്പെട്ടത്.
12 ടീമുകളെ 4 ഗ്രൂപ്പുകളായി തിരിച്ചു നടത്തിയ ലീഗ് മത്സരങ്ങളിൽ നിന്നും ഡബ്ലിന്‍ യുണൈറ്റഡ് , സ്ട്രൈക്കേഴ്സ് FC , ഡബ്ലിന്‍ ഓള് സ്റ്റാര്‍സ് എഫ് സി, ലീമെറിക് റോവേഴ്സ് എഫ് സി എന്നീ ടീമുകള്‍ സെമി ഫൈനലിള്‍ ഏറ്റുമുട്ടി.
ടൂര്‍ണമെന്റിലെ മികച്ച ഗോള്‍കീപ്പര്‍ ആയി സ്ട്രൈക്കേഴ്സ് FC ഡബ്ലിനിലെ ജോൺ സൈജോ തിരഞ്ഞെടുക്കപെട്ടപ്പോള്‍ ടോപ് സ്കോറെര്‍ അവാര്‍ഡ് 6 ഗോളുകൾ നേടിക്കൊണ്ട് ഡബ്ലിന്‍ ഓള് സ്റ്റാര്‍സ് എഫ് സിയിലെ റോൺ കരസ്ഥമാക്കി.
വിജയികള്‍ക്കുള്ള ട്രോഫിയും മെഡലുകളും ഗോള്‍വേ ഈസ്റ്റ് സിറ്റി കൗണ്‍സിലര്‍ അലൻ ചീവേഴ്സ് സമ്മാനിച്ചു. റണ്ണേഴ്സ് അപ്പ് ട്രോഫിയും മെഡലുകളും, വിജയികൾക്കുള്ള ക്യാഷ് അവാർഡും GICC പ്രസിഡന്റ് ജോസഫ് തോമസ് ,സെക്രട്ടറി ജോസ് സെബാസ്റ്റ്യന്‍ എന്നിവർ സമ്മാനിച്ചു.
പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും, പ്രോത്സാഹിപ്പിച്ചവര്‍ക്കും GICC കമ്മിറ്റി പ്രത്യേകം നന്ദി അറിയിച്ചു.
.
Share This News