അയര്‍ലണ്ടിലെ പോലീസ് സേനയായ ഗാര്‍ഡയുടെ യൂണിഫോമില്‍ മാറ്റം. തിങ്കളാഴ്ച മുതലാണ് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ പുതിയ യൂണിഫോം അണിഞ്ഞു തുടങ്ങിയത്. 100 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് യൂണിഫോമില്‍ മാറ്റം വരുത്തുന്നത്.
ഇളം നീല പോളോ ഷര്‍ട്ടും മഞ്ഞയും നേവി ബ്ലൂവും ചേര്‍ന്ന വാട്ടര്‍ പ്രൂഫ് ജാക്കറ്റും ചേര്‍ന്നതാണ് യൂണിഫോം. വലിയ പോക്കറ്റോട് കൂടിയ ഓപ്പറേഷണല്‍ ട്രൗസേഴ്സും ഉണ്ട്. പഴയ ടൈയോട് കൂടിയ യൂണിഫോം ഔദ്യോഗിക പരിപാടികളിലാവും ഇനി ഉപയോഗിക്കുക. എന്നാല്‍ തൊപ്പി പഴയതു തന്നെയായിരിക്കും.
560 സ്റ്റേഷനുകളിലായി 13,000 സേനാംഗങ്ങള്‍ക്ക് യൂണിഫോം വിതരണം ചെയ്തു. 1987 ലും 2018 ലുമാണ് ഇതിനുമുമ്പ് യൂണിഫോമില്‍ വിത്യാസം വരുത്തിയത്. ഗാര്‍ഡ, സര്‍ജന്റ്സ് ,ഇന്‍സ്പെക്ടര്‍ എന്നിവരുടെ യൂണിഫോമിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.
യൂണിഫോമില്‍ ഗാര്‍ഡയുടെ എംബ്ലവും ഉണ്ടായിരിക്കും. സൂപ്രണ്ട് മുതല്‍ കമ്മീഷണര്‍ വരെയുള്ളവരുടെ യൂണിഫോമില്‍ മാറ്റങ്ങളില്ല. സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ ശുപാര്‍ശയനുസരിച്ചാണ് യൂണിഫോമില്‍ മാറ്റം വരുത്തിയിരിക്കുന്നത്.