കുട്ടികളുടെ നൈസർഗികവും കലാപരവുമായ കഴിവുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഗോൾവേയിലെ മലയാളികളുടെ സാംസ്കാരിക സംഘടനയായ ജി ഐ സി സി ( Galway Indian Cultural Community) നടത്തുന്ന മൂന്നാമത് INSPIRATION ചിത്രരചന, കളറിംഗ് മത്സരങ്ങൾ 2023 ഏപ്രിൽ 1 ശനിയാഴ്ച ഗോൾവേ ഈസ്റ്റിലുള്ള Castlegar GAA Club – ൽ വെച്ചു നടത്തപ്പെടുന്നു. രാവിലെ 10 മുതൽ 2 മണി വരെയാണു മത്സരങ്ങൾ നടത്തപ്പെടുക . INSPIRATION – 2023 – ൽ കൂട്ടികൾക്കായി സ്കൂൾ നിലവാരത്തിലുള്ള ആനുകാലിക വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ടേബിൾ ക്വിസ് മത്സരവും കൂടെ നടത്തപ്പെടുന്നു.
വിവിധ വിഭാഗങ്ങളിലായി 5 മുതൽ 15 വയസു വരെയുള്ള കുട്ടികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
Age 5 & 6 (Category A – Crayons ), Age 7 & 8 ( CAT- B -Colour Pencil ),Age 9 & 10 ( CAT-C -Colour Pencil ), എന്നീ കുട്ടികൾക്ക് നൽകുന്ന ഡ്രോയിങ്ങിൽ കളർ ചെയുക എന്നുള്ളതും Age 11&12 ( CAT-D -Colour Pencil)-Drawing & Colouring, Age 13,14 &15 (CAT- E -Colour Pencil ) Drawing and Colouring എന്നീ വിഭാഗങ്ങളിലുള്ളവർക്കു നൽകുന്ന വിഷയത്തോടനുബന്ധിച്ചു ഭാവനാപരമായി ചിത്രം വരച്ചു കളർ ചെയ്യുക എന്നുള്ളതും ആയിരിക്കും മത്സരം.
ടേബിൾ ക്വിസ് വിജയികൾക്കുള്ള സമ്മാനങ്ങൾ മത്സരശേഷം വിതരണം ചെയ്‌യുന്നതാണ് .ചിത്രരചന/ കളറിംഗ് മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ 2023 August 26 -നു ഓണാഘോഷ ത്തോടനുബന്ധിച്ചു വിതരണം ചെയ്യപ്പെടും. റെജിസ്ട്രെഷൻ തികച്ചും സൗജന്യമാണ്. പങ്കെടുക്കുവാൻ താത്‌പത്യമുള്ള കുട്ടികളുടെ മാതാപിതാക്കൾ മാർച്ച് 28 നു മുമ്പായി ഓൺലൈൻ ആയി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ, കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക്:
Phone Nos. 0872747610 / 0870650671 / 0872872822 / 0877765728.
…..
Share This News