കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിലവിലുള്ള നിയന്ത്രണങ്ങള്‍ അധികം വൈകാതെ എടുത്തുമാറ്റിയേക്കുമെന്ന് സൂചനകള്‍. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാനാണ് ഈ വിഷയത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്.
ഇപ്പോള്‍ കൂടുതലും രോഗം വരുന്നത് 19-24 പ്രായപരിധിയിലുള്ളവര്‍ക്കാണ് . ഇതിനാല്‍ വാക്സിനേഷന് ഈ വിഭാഗത്തിലേയ്ക്ക് കൂടി എത്തുന്നതോടെ രാജ്യം കൂടുതല്‍ സുരക്ഷിതമാകുമെന്നും അപ്പോള്‍ നിയന്ത്രണങ്ങള്‍ നീക്കാന്‍ സാധിക്കുമെന്നുമാണ് ടോണി ഹോളോഹാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്.