ജൂണ്‍ ഒന്ന് മുതല്‍ ഇന്ധനവില വര്‍ദ്ധിക്കുമോ ? എതിര്‍പ്പ് ശക്തം

രാജ്യം ഉറ്റുനോക്കുന്നത് ജൂണ്‍ ഒന്നിലേയ്ക്കാണ്. വിവിധ കാരണങ്ങളാല്‍ താളം തെറ്റിയ സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റുകള്‍ക്ക് വീണ്ടും തിരിച്ചടിയുണ്ടാകുന്ന തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പെട്രോള്‍ , ഡീസല്‍ എന്നിവയുടെ മേലുള്ള എക്‌സൈസ് തീരുവ അന്നുമുതല്‍ സര്‍ക്കാര്‍ പുനസ്ഥാപിക്കുമെന്നാണ് ഇപ്പോളത്തെ വിവരം. മറിച്ചൊരു തീരുമാനം ഇതുവരെ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായിട്ടില്ല.

കടുത്ത വിലവര്‍ദ്ധനയെ തുടര്‍ന്ന് ജീവിതം ദുസ്സഹമായപ്പോള്‍ 2022 മാര്‍ച്ചിലാണ് സര്‍ക്കാര്‍ താത്ക്കാലിക ആശ്വാസം എന്ന രീതിയില്‍ പെട്രോളിന്റെയും ഡീസലിന്റേയും എക്‌സൈസ് തീരുവ എടുത്തുുമാറ്റിയത്. എന്നാല്‍ ജീവിത ചെലവിന്റെ കാര്യത്തില്‍ അന്നും ഇന്നും തമ്മില്‍ വലിയ വിത്യാസങ്ങളില്ലെന്നും അതിനാല്‍ ഇന്ധനവിലയില്‍ വര്‍ദ്ധനവുണ്ടാകുന്ന ഒരു നടപടിയും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നുമാണ് ജനങ്ങളുടെ ആവശ്യം. ഉപഭോക്തൃ സംഘം അടക്കമുള്ള നിരവധി സംഘടനകള്‍ ആവശ്യം മുന്നോട്ട് വെച്ചു കഴിഞ്ഞു.

പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിച്ചാല്‍ അത് എല്ലാ മേഖലകളേയും ബാധിക്കുമെന്നും പ്രത്യേകിച്ച് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ പോക്കറ്റ് കാലിയാകുമെന്നും ജനങ്ങള്‍ പറയുന്നു. എന്തായാലും സര്‍ക്കാര്‍ അനുകൂല തീരുമാനം എടുക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ.

Share This News

Related posts

Leave a Comment