രാജ്യത്ത് ഇന്ധനവില ഉയരുന്നത് തുടരുന്നു. ബഡ്ജറ്റില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ചില സ്ഥലങ്ങളില്‍ 1.70 യൂറോയ്ക്കു മുകളിലാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിന് രാജ്യത്തെ ചില പെട്രോള്‍ സ്‌റ്റേഷനുകളില്‍ 1.60 യൂറോയാണ് വില. പത്ത് വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.
ആഗോള തലത്തിലുള്ള ലഭ്യതക്കുറവും വിലവര്‍ദ്ധനയുമാണ് രാജ്യത്തെ വില വര്‍ദ്ധനയ്ക്കും കാരണം. അന്താരാഷ്ട്ര വിപണിയിലെ വില പരിശോധിച്ചാല്‍ ഒരു ബാരല്‍ ക്രൂഡോയിലിന് 16 ഡോളറായിരുന്നു 2020 ഏപ്രീല്‍ മാസത്തെ വില. എന്നാല്‍ ഇപ്പോള്‍ ഇത് 85 ഡോളറാണ്. കോവിഡ് സാമ്പത്തീക മേഖലയില്‍ സൃഷ്ടിച്ച അരക്ഷിതാവസ്ഥയും ക്രൂഡിന്റ വില വര്‍ദ്ധനവിന് കാരണമാണ്.
ഇതിന് പിന്നാലെയാണ് ബഡ്ജററില്‍ പെട്രോളിന് രണ്ട് സെന്റും ഡീസലിന് 2.5 സെന്റും ആണ് നികുതി വര്‍ദ്ധിപ്പിച്ചിരുന്നത്.