രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലകളില്‍ നേരിയ കുറവെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ ആഴ്ചകളിലാണ് ചെറിയ തോതില്‍ വില കുറഞ്ഞത്. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെ അപേക്ഷിച്ച് വില ഇപ്പോഴും ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം.
പെട്രോള്‍ ലിറ്ററിന് 1.86 യൂറോയും ഡീസലിന് 1.89 യൂറോയുമാണ് ശരാശരി വില. AA Ireland ആണ് ഇതു സംബന്ധിച്ച സര്‍വ്വേ നടത്തിയത്. ഇക്കഴിഞ്ഞ ജൂലൈ ഒന്നിലെ കണക്കനുസരിച്ച് പെട്രോലിന് 2.16 യൂറോയും ഡീസലിന്
2.15 യൂറോയുമായിരുന്നു വില.
ഇന്ധന വിലയിലെ കുറവ് സാമ്പത്തീക രംഗം ശരിയായ ദിശയിലേയ്ക്ക് നീങ്ങുന്നു എന്നതിന്റെ സൂചനയാണെന്നാണ് വിദഗ്ദരുടെ അഭിപ്രായം. കഴിഞ്ഞ മാസങ്ങളിലെ അപേക്ഷിച്ച് വിലയില്‍ കുറവുണ്ടെങ്കിലും മുന്‍ വര്‍ഷങ്ങളിലെ അപേക്ഷിച്ച് ഇപ്പോഴും പ്രെട്രോളിനും ഡീസലിനും ഉയര്‍ന്ന വില തന്നെയാണ്
കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് പെട്രോള്‍ ലിറ്ററിന് 1.55 യൂറോയും ഡീസലിന് 1.44 യൂറോയുമായിരുന്നു വില.