ഇന്ധനക്ഷാമം നേരിടാന്‍ വീണ്ടും വര്‍ക്ക് ഫ്രം ഹോം ?

യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് അയര്‍ലണ്ടിലും യൂറോപ്പിലാകമാനവും ഉടലെടുത്തിരിക്കുന്ന ഊര്‍ജ്ജ ക്ഷാമം നേരിടാന്‍ സര്‍ക്കാര്‍ കടുത്ത നടപടികളിലേയ്ക്ക് നീങ്ങുമെന്ന് സൂചന. ഔദ്യോഗികമായി സര്‍ക്കാര്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടില്ലെങ്കിലും ചില അണിയറ നീക്കങ്ങള്‍ നടത്തുന്നതായി ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇതിന്റെ ആദ്യപടിയായി എല്ലാ സ്ഥാപനങ്ങളിലും പരമാവധി ആള്‍ക്കാരെ വര്‍ക്ക് ഫ്രം ഹോമിലേയ്ക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയേക്കും. കോവിജ് കാലത്ത് പരീക്ഷിച്ച് വിജയിച്ച മാര്‍ഗ്ഗമാണിത്. ഇതിനാല്‍ തന്നെ വളരെ വേഗം നടപ്പിലാക്കാന്‍ സാധിക്കുമെന്നതാണ് സര്‍ക്കാരിനെ ഈ വഴിക്ക് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.

ഇതുവഴി സ്വകാര്യവാഹനങ്ങളിലെ യാത്രകള്‍ കുറയ്ക്കാമെന്നും ഇന്ധനം ലാഭിക്കാമെന്നും സര്‍ക്കാര്‍ കരുതുന്നു. ഇതിന് പുറമേ പൊതുഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികളും ഉണ്ടായേക്കും.

Share This News

Related posts

Leave a Comment