റിമോട്ട് വര്‍ക്കിംഗ് തെരഞ്ഞെടുത്തിരിക്കുന്ന ആളുകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്കാന് സര്‍ക്കാരിന്റെ പ്രത്യേക പദ്ധതി. റിമോട്ട് വര്‍ക്കിംഗ് എന്നാല്‍ വീടുകളിലിരുന്ന് ജോലി ചെയ്യുക എന്നാണ് പൊതുവെ വിലയിരുത്തല്‍. എന്നാല്‍ ഇത്തരക്കാര്‍ക്ക് ലോക്കല്‍ ഡിജിറ്റല്‍ ഹബ്ബുകളില്‍ സൗജന്യ പ്രവേശനമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവില്‍ 242 റിമോട്ട് വര്‍ക്കിംഗ് ഹബ്ബുകളാണ് രാജ്യത്തുള്ളത്. നിലവില്‍ ഒരാള്‍ക്ക് വരുന്ന ആഗസ്റ്റ് വരെ മൂന്ന് ദിവസമാണ് ഹബ്ബ് സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കുക. കണക്ടട് ഹബ്ബ്സ് എന്ന ആപ്പ് വഴി ഹബ്ബുകളില്‍ ഓഫീസോ അല്ലെങ്കില്‍ ഡെസ്ക് സ്പെയ്സോ ബുക്ക് ചെയ്യാന്‍ സാധിക്കും. നിലവില്‍ ഒരു ദിവസം ഹബ്ബ് ഉപയോഗിക്കുന്നതിന് 15 മുതല്‍ 20 യൂറോ വരെയാണ് ചെലവാകുന്നത്.
എന്നാല്‍ ഈ പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് സൗജന്യമായി നിശ്ചിത മണിക്കൂര്‍ ഹബ്ബുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
VOUCHER SYSTEM FOR DIGITEL HUBS