‘ഫോര്‍ ഡേ വര്‍ക്കിംഗ് ‘ തെരഞ്ഞെടുക്കുന്ന തൊഴിലുടമകളുടെ എണ്ണം കുറയുന്നു

ജോലിക്കാരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ഈ അടുത്ത കാലത്ത് ഉയര്‍ന്നു വന്ന പദ്ധതിയാണ് ‘ഫോര്‍ ഡേ വര്‍ക്കിംഗ് ‘ നിരവധി കമ്പനികള്‍ ഇതൊരു പരീക്ഷണമായി നടത്തുകയും വിജയപ്രദമാണെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തു വരികയും ചെയ്തിരുന്നു.

ഉയര്‍ന്ന പ്രഫഷണലുകള്‍ അടക്കം ഭൂരിഭാഗം തൊഴിലാളികളും ഈയൊരു രീതിയെ പിന്തുണയ്ക്കുന്നുമുണ്ട്. എന്നാല്‍ 2022 നെ അപേക്ഷിച്ച് 2023 ല്‍ ഫോര്‍ ഡേ വര്‍ക്കിംഗ് നടപ്പാക്കുകയോ പരീക്ഷിക്കുകയോ ചെയ്യുന്ന കമ്പനികളുടെ എണ്ണം കുറയുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

2022 ല്‍ ആറ് ശതമാനം കമ്പനികളാണ് ഈ രീതി നടപ്പിലാക്കുകയോ അല്ലെങ്കില്‍ പരീക്ഷിക്കുകയോ ചെയ്തതെങ്കില്‍ ഈ വര്‍ഷം ഇത് മൂന്ന് ശതമാനത്തിലേയ്ക്ക് താഴ്ന്നു. ഇത് വിജയകരമാകുമോ എന്ന തൊഴിലുടമകള്‍ക്കിടയിലെ ആശങ്കയാണ് പലരും ഇതില്‍ നിന്നു പിന്‍മാറാനുള്ള കാരണമായി പറയുന്നത്.

Share This News

Related posts

Leave a Comment