വോങ്ക ബ്രാന്‍ഡില്‍ വ്യാജ ചോക്ലേറ്റുകള്‍ ; വാങ്ങരുതെന്ന് മുന്നറിയിപ്പ്

രാജ്യത്തെ ചോക്ലേറ്റ് പ്രേമികള്‍ക്ക് ഒരു സുപ്രധാന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയര്‍ലണ്ട്. വോങ്കാ ബ്രാന്‍ഡിലുള്ള ചോക്ലേറ്റ് ബാറുകള്‍ വാങ്ങരുതെന്നും ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നുമുള്ള നിര്‍ദ്ദേശമാണ് അതോറിറ്റി നല്‍കിയിരിക്കുന്നത്. രാജ്യത്തെ ഫുഡ് സേഫ്റ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചല്ല ഈ ചോക്ലേറ്റ് ബാര്‍ നിര്‍മ്മിക്കുന്നതെന്നാണ് അതോറിറ്റിയുടെ വിശദീകരണം.

ഫെരേറോ റോച്ചെ എന്ന കമ്പനിയാണ് വോങ്ക ചോക്ലെറ്റ് ബാര്‍ നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ ഏറെ നാളായി തങ്ങള്‍ ഈ ഈ ചോക്ലേറ്റ് ബാറുകള്‍ നിര്‍മ്മിക്കുന്നില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈ ബ്രാന്‍ഡ് നെയിം ഉപയോഗിച്ച് മറ്റാരോ ആണ് ഈ ചോക്ലെറ്റ് ബാറുകള്‍ നിര്‍മ്മിക്കുന്നത്. ഇതേ തുടര്‍ന്നാണ് ഫുഡ് സേഫ്റ്റി അതോറിറ്റി ഇടപെടുകയും പരിശോധന നടത്തുകയും ചെയ്തത്.

തങ്ങളുടെ ബ്രാന്‍ഡ് നെയിമില്‍ ചോക്ലെറ്റ് ബാറുകള്‍ നിര്‍മ്മിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും ഫെരാറോ റോച്ചെ കമ്പനി അറിയിച്ചു. തങ്ങളുടെ ബ്രാന്‍ഡിന്റെ ദുരുപയോഗത്തിനെതിരെ നിയമ നടപടി ആരംഭിച്ചു കഴിഞ്ഞതായും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

വ്യാജമാന്‍മാര്‍ പുറത്തിറക്കുന്ന ചോക്ലേറ്റില്‍ കൃത്യമായ അളവില്‍ ചേര്‍ക്കേണ്ട ചേരുവകള്‍ ചേര്‍ക്കുന്നില്ല എന്നും പരിശോധനയില്‍ കണ്ടെത്തി, ഇത് പൊതുജനാരോഗ്യത്തിന് ഹാനികരമാണെന്നും ഇതിനാലാണ് അതോറിറ്റിയുടെ ഇടപെടല്‍ ഉണ്ടായതെന്നും അധികൃതര്‍ പറയുന്നു. ഫുഡ് സേഫ്റ്റി അതോറിറ്റി രാജ്യത്തെ ഫുഡ് ഇന്‍സ്‌പെക്ടര്‍മാരുമായി സഹകരിച്ച് കര്‍ശന പരിശോധനകളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

Share This News

Related posts

Leave a Comment