കിന്‍ഡര്‍ സര്‍പ്രൈസ് ചോക്ലൈറ്റ് തിരിച്ചു വിളിച്ച് അധികൃതര്‍

കുട്ടികളുടെ പ്രിയപ്പെട്ട ചോക്ലൈറ്റ് വിഭവങ്ങളില്‍ ഒന്നായ ഫെറേരോ കിന്‍ഡര്‍ സര്‍പ്രൈസ് ചോക്ലൈറ്റ് തിരികെ വിളിക്കുന്നു ഫുഡ് സേഫ്റ്റി അതോറിറ്റിയുടേതാണ് നടപടി. സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിധ്യം ഈ ചോക്ലൈറ്റില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വലൈന്‍സ് സെന്റര്‍ ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. യുകെയിലും മറ്റ് ചില യൂറോപ്യന്‍ രാജ്യങ്ങളിലും കിന്‍ഡര്‍ സര്‍പ്രൈസ് ചോക്ലൈറ്റില്‍ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇയര്‍ലണ്ടില്‍ ഇതുവരെ 10 കേസുകളാണ് സാല്‍മൊണല്ലയുമായി ബന്ധപ്പെട്ട് കുട്ടികളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വയറിളക്കം, പനി തലവേദന എന്നിവയാണ് സാല്‍മൊണല്ല ബാക്ടീരിയ ഉള്ളില്‍ ചെന്നാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍. 2022 ജൂലൈ 11, ഒക്ടോബര്‍ 7 എന്നീ തീയതികള്‍ക്കുള്ളില്‍ എക്‌സ്പയറി ഡേറ്റ് ഉള്ള Kinder Surprise 20g ,Kinder Surprise 20gx3 എന്നീ ഉല്‍പ്പന്നങ്ങളാണ് തിരികെ വിളിച്ചിരിക്കുന്നത്.

Share This News

Related posts

Leave a Comment