രാജ്യത്തെ കുട്ടികള്‍ക്ക് ഫ്ളൂ വാക്സിന് നല്‍കണമെന്ന് ആരോഗ്യവകുപ്പ് മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്കി. കുട്ടികള്‍ക്ക് മൂക്കിലേയ്ക്ക് സ്പ്രേ ചെയ്യുന്ന വാക്സിന് ഇപ്പാള്‍ ലഭ്യമാണ്. തണുപ്പുകാലം കഴിയുന്നതിന് മുമ്പ് തന്നെ കുട്ടികള്‍ക്ക് വാക്സിന് നല്‍കണമെന്നാണ് നിര്‍ദ്ദേശം.
17 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് വാക്സിന് നല്‍കുന്നത്. ഹെല്‍ത്ത് സെന്ററുകളിലും ഫാര്‍മസികളിലും വാക്സിന് ലഭ്യമാണ്. തികച്ചും സൗജന്യമായാണ് വാക്സിന് നല്‍കുന്നത്. ഫ്ളു വളരെ വേഗം കുട്ടികളില്‍ പടരാനും ഗുരുതര രോഗാവസ്ഥകള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്നും അതിനാല്‍ കുട്ടികള്‍ക്ക് വാക്സിന് നല്കുന്ന കാര്യത്തിന് മാതാപിതാക്കള്‍ അടിയന്തിര പ്രധാന്യം നല്‍കണമെന്നും എച്ച്എസ്ഇ വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ വിന്റര്‍ സീസണിലും വാക്സിന് നല്‍കിയിരുന്നു എങ്കിലും കോവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിലനിന്നിരുന്നതിനാല്‍ ഫലപ്രദമായി വിതരണം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. കുട്ടികള്‍ക്ക് പുറമേ 65 വയസ്സിന് മുകളിലേയ്ക്കുള്ളവര്‍ക്കും ഈ വാക്സിന് നല്‍കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.