ഡബ്ലിനില്‍ അനധികൃത പാര്‍ക്കിംഗ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍. അനധികൃത പാര്‍ക്കിംഗിന് പിടിക്കപ്പെടുന്ന വാഹനങ്ങള്‍ക്ക് ഈടാക്കുന്ന പിഴത്തുകയില്‍ 56 ശതമാനം വര്‍ദ്ധനവാണ് നടപ്പിലാക്കിയിരിക്കുന്നത്. ഗതാഗത മന്ത്രി ഇമോന്‍ റയാനാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് ഒന്ന് മുതലാണ് പുതുക്കിയ പിഴ നിലവില്‍ വരുന്നത്.
ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ അനധികൃത പാര്‍ക്കിംഗിന് ഈടാക്കുന്ന തുക 125 യൂറോയാക്കിയാണ് ഇതോടെ ഉയര്‍ത്തിയത്. മുമ്പ് ഇത് 80 യൂറോയായിരുന്നു. 1988 ല്‍ നിശ്ചയിച്ച പിഴത്തുകയാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. 2020 ജൂലൈ മാസത്തിലാണ് അനധികൃത പാര്‍ക്കിംഗിനുള്ള പിഴത്തുക വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ഗതാഗത വകുപ്പിനെ സമീപിച്ചത്.