അയര്‍ലണ്ടില്‍ റോഡ് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി ഗതാഗത വകുപ്പ്. അമിത വേഗത, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവയ്ക്ക് പിഴ ഇരട്ടിയാക്കുമെന്നാണ് മന്ത്രാലയത്തിന്റെ താക്കീത്. മന്ത്രി ഹില്‍ടെഗാര്‍ഡ് നൗടണ്‍ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് റോഡപകടങ്ങളും ഇതുമൂലമുള്ള മരണങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം,
പുതിയ നിയമങ്ങളും നിര്‍ദ്ദേശങ്ങളും പ്രകാരം അമിത വേഗതയ്ക്കുള്ള പിഴ 160 യൂറോയാകും. ഇപ്പോള്‍ ഇത് 80 യൂറോയാണ്. സീറ്റ് ബെല്‍റ്റ് ധിരിക്കാത്തവര്‍ക്കുള്ള പിഴ 120 യൂറോയാകും ഇപ്പോള്‍ ഇത് 60 യൂറോയാണ്. അമിത വേഗതയും അശ്രദ്ധയോടെയുള്ള ഡ്രൈവിംഗും കാല്‍നടയാത്രക്കാരെയും സൈക്കിള്‍ യാത്രക്കാരെയുമടക്കം അപകടത്തില്‍പെടുത്തുന്നുണ്ട്.
പിഴ വര്‍ദ്ധിപ്പിക്കുന്നതോടെ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവണത കുറയുമെന്നാണ് ഗതാഗതവകുപ്പിന്റെ കണക്ക് കൂട്ടല്‍.