ജോബി ജോയ് വിലങ്ങന്‍പാറ GDSN എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചലച്ചിത്രം പ്രദര്ശനത്തിനൊരുങ്ങുകയാണ്. ഇ- വലയം എന്നു പേരിട്ടിരിക്കുന്ന സിനിമ ആസ്വാദക മനസ്സുകളെ കീഴടക്കി മലയാള സിനിമാ ചരിത്രത്തിന് തന്നെ ഇടം കണ്ടെത്തുമെന്നതില്‍ തര്‍ക്കമില്ല.
വിദ്യാര്‍ത്ഥിയായി അയര്‍ലണ്ടിലെത്തിയ ജോബി ജോയ് ഇതിനകം തന്നെ അറിയപ്പെടുന്ന ഒരു സംരഭകന് കൂടിയായിക്കഴിഞ്ഞു. അയര്‍ലണ്ട് മലയാളികളുടെ കൂട്ടായ്മകളില്‍ സ്ഥിര സാന്നിധ്യമായ ജോബി അയര്‍ലണ്ട് മലയാളി ക്ലബ്ബായകേരളാ ഹൗസിന്റെ പ്രാരംഭ കാലഘട്ടം മുതല്‍ എല്ലാവിധ പിന്തുണയും നല്കി ഒപ്പം നില്ക്കുന്ന വ്യക്തിയാണ്. ഇതിനാല്‍ തന്നെ മലയാളികള്‍ക്ക് സുപരിചമുഖമാണ് ജോബി ജോയി വിലങ്ങന്‍പാറയുടേത്.
അയര്‍ലണ്ടിന്റെ ഐടി ബിസിനസ് രംഗത്തും ടൂറിസം രംഗത്തും ഇതിനകം തന്റേതായ സാന്നിധ്യമറിയിച്ച ജോബി ജോയി മലയാളി സമൂഹത്തിനും അഭിമാനമാണ്. സിനിമാ നിര്‍മ്മാണ രംഗത്തിറങ്ങുമ്പോഴും മൂല്ല്യാധിഷ്ടിതമായ സമകാലിക സാമൂഹ്യ പ്രസക്തിയുള്ള സിനിമയുമായാണ് അദ്ദേഹം എത്തുന്നത്.
ഇന്നത്തെ കുടുംബസാമൂഹ്യ ബന്ധങ്ങളിലെ മൊബൈല്‍ ഫോണിന്റെ സ്വാധീനമാണ് ചിത്രത്തിന്റെ ഇതിവൃത്തം. Basced on your family story എന്ന ടാഗ് ലൈനില്‍ കുടുംബബന്ധങ്ങളുടെ കഥകൂടിയാണ് ഇ-വലയം പറയുന്നത്.
പുതുമുഖ താരം ആഷ്ലി ഉഷ നായികയായി എത്തുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് രേവതി എസ് വര്മ്മായാണ് . മാഡ് ഡാഡിന് ശേഷം രേവതി എസ് വര്‍മ്മ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണിത്.
രഞ്ജി പണിക്കര്‍, നന്ദു, മുത്തമണി, ഷാലു റഹീം ആനീസ് എബ്രാഹം , അക്ഷയ് പ്രശാന്ത് സിദ്രാ മുബാഷീര്‍ , സാന്ദ്രാ നായര്‍, ഗീതാ മാത്തന്, വിനോദ് തോമസ്, കുമാര്‍ സേതു, കിഷോര്‍ പീതാംബരന് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംഗീതം ജെറി അമല്‍ ദേവും ഗാനരചന റഫീഖ് അഹമ്മദുമാണ്. ശ്രീജിത്ത് മോഹന്‍ദാസാണ് തിരക്കഥയും സംഭാഷവും നിര്‍വ്വഹിച്ചിരിക്കുന്നത്. ക്യാമറ അരവിന്ദ് കെ. യും സൗണ്ട് ഡിസൈന്‍ സ്മിത്ത് തമ്പാനുമാണ്.