ജോലിയും കുടുംബജീവിതവും ബാലന്‍സ് ചെയ്യാനുള്ള അവസരമൊരുക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍. ഇതിനായി Family -Friendly Working Draft ബില്ലിന് സര്‍ക്കാര്‍ അംഗീകാരം നല്കി. ഇത് നിയമമാകുന്നതോടെ ജോലിയും ജീവിതവും ഒന്നിച്ചു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഏറെ സഹായം ചെയ്യും.
രോഗാവസ്ഥയിലുള്ളവരെ സഹായിക്കുന്നവര്‍ക്ക് ഈ ബില്‍ വരുന്നതോടെ വീട്ടിലിരുന്നു തങ്ങള്‍ക്ക് കൂടി യോജിച്ച സമയത്ത് ജോലി ചെയ്യുന്നതിനുള്ള അവസരം നല്കാന് തൊഴിലുടമയോട് ആവശ്യപ്പെടാന്‍ സാധിക്കും. മാത്രമല്ല ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് ഒരു വര്‍ഷത്തില്‍ അഞ്ച് അവധികള്‍ വരെ നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
12 വയസ്സുവരെയുള്ള കുട്ടികളേയും പ്രായമായവരേയും പരിചരിക്കുന്നവര്‍ക്കും മുലയൂട്ടുന്നവര്‍ക്കും കൂടുതല്‍ ഇളവുകളും അവധികളും നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.