യൂറോപ്പില്‍ ജോലി ചെയ്യുന്ന നോണ്‍ ഇയു യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ഇവര്‍ക്ക് ഏത് യൂറോപ്യന്‍ രാജ്യത്തേയ്ക്കും സഞ്ചരിക്കാനും ജോലി ചെയ്യാനുമുള്ള അവസരമാണ് ഒരുങ്ങുന്നത്. ഇവര്‍ക്ക് റെസിഡന്‍സിയും തൊഴിലും മറ്റ് അംഗരാജ്യങ്ങളിലേയ്ക്കും മാറ്റാന്‍ കഴിയുന്ന വിധത്തിലുളള നിയമ നിര്‍മ്മാണത്തിനൊരുങ്ങുകയാണ് ഇയു കമ്മീഷന്‍.
അത് സംബന്ധിച്ച് അന്ത്ിം പ്രപ്പോസല്‍ ഏപ്രീല്‍ മാസം അവസാനത്തോടെ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്ത് ദീര്‍ഘകാല റെസിഡന്‍സി ഉള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഇതിനുള്ള അവസരമൊരുങ്ങുന്നത്. ദീര്‍ഘകാല റെസിഡന്‍സിക്കുള്ള സമയപരിധി അഞ്ച് വര്‍ഷത്തില്‍ നിന്നും മൂന്ന് വര്‍ഷമാക്കാനും ആലോചനയുണ്ട്.
എന്നാല്‍ യുറോപ്യന്‍ പൗരന്‍മാര്‍ക്കുള്ളതുപോലെ അനിയന്ത്രിതമായി യാത്രാസ്വാതന്ത്യം നല്‍കിയേക്കില്ലെന്നാണ് സൂചന.