ഇന്ത്യക്കാരടക്കമുള്ള അയര്‍ലണ്ടിലെ ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. 2028 ലെ യൂറോ കപ്പിന് അയര്‍ലണ്ട് യൂറോപ്പും സംയുക്തമായി ആതിഥ്യമരുളാനുള്ള സാധ്യതകളാണ് തെളിഞ്ഞു വരുന്നത്. നിലവില്‍ മറ്റാരുടേയും പേരുകള്‍ ഇതിലേയ്ക്ക് സമര്‍പ്പിച്ചിട്ടില്ല.
ഇത് സംബന്ധിച്ച സമയപരിധി അവസാനിക്കുമ്പോള്‍ മറ്റാരുടേയും പേരുകള്‍ വന്നില്ലെങ്കില്‍ യൂറോപ്പിലെ ഫുട്‌ബോള്‍ വമ്പന്‍മാര്‍ അയര്‍ലണ്ടിലെ പച്ചപ്പുല്‍മൈതാനങ്ങളില്‍ 2028 ല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ആവേശപ്പോരാട്ടങ്ങള്‍ ഇപ്പോഴെ കാല്‍പ്പന്ത് പ്രേമികളുടെ മനസ്സുകളില്‍ ആരംഭിക്കുമെന്നതില്‍ തര്‍ക്കമില്ല.
ഏപ്രില്‍ എഴിനാകും അത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.. പ്രഖ്യാപനത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് അയര്‍ലണ്ടിലെ ഫുട്‌ബോള്‍ ആരാധകര്‍.