ഉപഭോക്താക്കള്‍ക്ക് ക്യാഷ് ബാക്ക് നല്‍കാന്‍ ESB അയര്‍ലണ്ട്

തങ്ങളുടെ ഉപഭോക്താകക്കള്‍ക്ക് ക്യാഷ് ബാക്ക് നല്‍കാനൊരുങ്ങി ഇലക്ട്രിക് അയര്‍ലണ്ട്. ഇക്കഴിഞ്ഞ വര്‍ഷത്തെ ലാഭം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമ്പനി ഇത്തരമൊരു പദ്ധതിയിടുന്നത്. 850 മില്ല്യണ്‍ യൂറോയായിരുന്നു കമ്പനിയുടെ ലാഭം. ഇതില്‍ നിന്നും ഒരു നിശ്ചിത തുക ഉപഭോക്താക്കള്‍ക്ക് നല്‍കാനാണ് നീക്കം.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായിരിക്കും പണം തിരിക നല്‍കുക. എന്നാല്‍ എത്ര യൂറോയാണ് നല്‍കുക എന്നത് സംബന്ധിച്ച് ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ല. മുമ്പ് സര്‍ക്കാര്‍ 200 യൂറോ എനര്‍ജി ക്രെഡിറ്റ് നല്‍കിയതിന് പിന്നാലെ ഇലക്ട്രിക് അയര്‍ലണ്ടും 50 യൂറോ ഉപഭോക്താക്കള്‍ക്ക് ഇളവ് നല്‍കിയിരുന്നു.

Share This News

Related posts

Leave a Comment