ബ്രിട്ടനില്‍ ഹെവി ഡ്രൈവര്‍മാരെ കിട്ടാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഹെവി ഡ്രൈവര്‍മാര്‍ക്ക് പ്രതീക്ഷ പകരുന്ന വാര്‍ത്തകളാണ് ബ്രിട്ടനില്‍ നിന്നും പുറത്ത് വരുന്നത്. രാജ്യത്ത് ഹെവി ഡ്രൈവര്‍മാരുടെ ക്ഷാമം രൂക്ഷമാകുന്നതായാണ് സൂചനകള്‍. ക്രിസ്മസ് ആഘോഷങ്ങളെപ്പോലും ഇത് ബാധിക്കുന്നതായി പ്രമുഖമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ ഇന്ധന നീക്കത്തെപ്പോലും ഡ്രൈവര്‍മാരുടെ കുറവ് പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിനാല്‍ തന്നെ പുറം രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ ഡ്രൈവര്‍മാരെ നിയോഗിക്കുവാനുള്ള നീക്കങ്ങള്‍ ഗവണ്‍മെന്റ് സജീവമാക്കിയിട്ടുണ്ട്. ബ്രിട്ടനിലേയ്ക്ക് ഹെവി ഡ്രൈവര്‍ ജോലിയിലേയ്ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ക്ക് ഇത് ഗുണം ചെയ്‌തേക്കും.

ഹെവി ഡ്രൈവര്‍മാരെ കിട്ടാതെ വന്നതോടെ പല മേഖലകളിലും നിലവിലുള്ള ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ വേതനം
നല്‍കേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട് നിലവില്‍ ആവശ്യത്തിന് മദ്യം രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേയ്ക്ക് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് എത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

ഡ്രൈവര്‍മാരുടെ ക്ഷാമം ബ്രിട്ടനില്‍ മദ്യക്ഷാമത്തിന് വരെ വഴിവച്ചേക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Share This News

Related posts

Leave a Comment